എലിക്കുളം: തോക്കനാട്ടുപടിനെല്ലാന്തടം റോഡിൽ അപകടാവസ്ഥയിലായ തോക്കനാട്ടുപടി പാലം നവീകരണത്തിനും പുളിക്കൽപ്പീടിക മൈലാടിപ്പടി റോഡ്, പൊതുകംമുത്തോലിപ്പടി റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പിക്ക് നിവേദനം നൽകി. കേരള കോൺഗ്രസ്(എം) നേതാവ് സാജൻ തൊടുക, പഞ്ചായത്തംഗം ഷേർളി അന്ത്യാംകുളം എന്നിവരുടെ നേതൃത്വത്തിൽ അപ്പച്ചൻ കൊല്ലംപറമ്പിൽ, ജോയി ശൗര്യാംകുഴിയിൽ, സാബു പേഴുംതോട്ടം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.