
പായിപ്പാട്. കറണ്ട് ചാർജ് വർദ്ധനവിനെതിരെ യു.ഡി.എഫ് പായിപ്പാട് മണ്ഡലം കമ്മിറ്റി ചൂട്ടുകറ്റകത്തിക്കൽ സമരവും ധർണയും നടത്തി. ധർണ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. നാലുകോടി കവലയിൽ ചൂട്ടുകറ്റകത്തിക്കൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോഷി കുറുക്കൻകുഴി, ജിമ്മി കളത്തിൽപറമ്പിൽ, ഹലീൽ റഹ്മാൻ, മുബാഷ് മുതിരപ്പറമ്പിൽ, മുഹമ്മദ് സാലി, പി.ടി സലിം, ജെയിംസ് കുട്ടി തെക്കേപറമ്പിൽ, വത്സമ്മ കുഞ്ഞുമോൻ, ഓമന ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു.