മു​ണ്ട​ക്ക​യം: ഏ​ഴ് വ​യ​സു​കാ​രി അ​സ്ന അ​ബീ​സി​ന്‍റെ ചി​കി​ത്സ​യ്ക്ക് ധ​നം സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷൈ​ബു ബ​സ് സൗ​ജ​ന്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി. സാധാ​ര​ണ യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​വും ടി​ക്ക​റ്റു​മൊ​ക്കെ ചോ​ദി​ക്കു​ന്ന ക​ണ്ട​ക്ട​റും ഉ​ട​മ​യു​മാ​യ വി.​എ​സ് അ​ലി ഇ​ത്ത​വ​ണ ഒ​ന്ന് മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​സ്നാമോ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യി​ക്ക​ണം. യാ​ത്ര​ക്കാ​ർ ത​ങ്ങ​ളെ​ക്കൊ​ണ്ടാ​വും വി​ധം ​കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി. മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട്, കൊ​മ്പു​കു​ത്തി മേ​ഖ​ല​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഷൈ​ബു ബ​സി​ൽ ചി​കി​ത്സാധ​നം നി​ക്ഷേ​പി​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ സ​ർ​വീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന തു​ക പൂ​ർ​ണ​മാ​യും അസ്നയു​ടെ ചി​കി​ത്സ​യ്ക്ക് ന​ൽകാനാണ് ഇ​വ​രു​ടെ തീ​രു​മാ​നം