
കോട്ടയം. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്റെ ഒന്നാം ഓർമ്മപ്പെരുന്നാൾ മൂന്ന് മുതൽ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായും മെത്രാപ്പോലീത്തമാരും നിയുക്ത മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും. 3ന് 7.30 ന് സീനിയർ മെത്രാപ്പോലീത്ത തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. 11ന് 7.15ന് അരമന ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. 'സഹോദരൻ' പദ്ധതിയുടെ സഹായ വിതരണം മന്ത്രി വീണാ ജോർജ് നിർവഹിക്കും.