മുണ്ടക്കയം: സി.പി.ഐ മുണ്ടക്കയം മണ്ഡലം സമ്മേളനം ഇന്ന് മുതൽ മൂന്നു വരെ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ജെ കുര്യാക്കോസ്, സംഘാടക സമിതി പ്രസിഡന്റ് വിജയമ്മ വിജയലാൽ എന്നിവർ അറിയിച്ചു. ഇന്ന് 3: 30 ന് സമ്മേളന നഗരിയിൽ ഉയർത്താനുള്ള ബാനർ കൊടിമര ജാഥകൾ ആരംഭിക്കും. കെ.കെ ശ്രീനിവാസന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. വി എം ജോസഫിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ബാനർ ജാഥാ ദിലീഷ് ദിവാകരനും, ഇളങ്കാട് പി കെ സുധാകരൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ കെ.റ്റി പ്രമദും ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സി.പി.ഐ മുണ്ടക്കയം മണ്ഡല സമ്മേളനം ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പി.കെ കൃഷ്ണൻ, ടി.എൻ രമേശൻ, മോഹൻ ചേന്നംകുളം, എന്നിവർ പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച പൊതുചർച്ച നടക്കും.