വൈക്കം: ചെമ്മനത്തുകര ഗവ: യു പി സ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇന്ന് 2ന് സ്കൂൾ ഹാളിൽ നടത്തും. ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് വി.വി.കനകാംബരൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണിമോൾ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ദീപ ബിജു, കെ.ടി.ജോസഫ്, സിനി ഷാജി എന്നിവർ പ്രസംഗിക്കും. സീമ.ജെ.ദേവൻ സ്വാഗതവും രജിത നന്ദിയും പറയും.