വെള്ളാവൂർ: വെള്ളാവൂർ എസ്.എൻ.യു.പി സ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ക്ലാസ് മുറികളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് നടക്കും. സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് മീനാക്ഷി ഭദ്രദീപപ്രകാശനം നടത്തും. നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. എസ്.എൻ.യു.പി സ്‌കൂൾ മാനേജർ പി.എം ഷിബുലാൽ അദ്ധ്യക്ഷത വഹിക്കും. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. ജലജ മോഹൻ, കെ.എസ് ശ്രീജിത്ത്, ആതിര വേണുഗോപാൽ, സന്ധ്യാ റെജി, എം.ആർ രവീന്ദ്രനാഥ്, എം.ഡി പുഷ്പാംഗദൻ, ജൂലി ചാക്കോ, എൻ.നടേശൻ, പി.എം സുഭാഷ്, ഏലിയാമ്മ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. പ്രഥമാദ്ധ്യാപിക കെ.ഉഷാകുമാരി സ്വാഗതവും പി.ടി.എ പ്രസിഡന്റ് എം.ടി അനിൽകുമാർ നന്ദിയും പറയും.