lswak

കോട്ടയം. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കൺവെൻഷൻ സംസ്ഥാനതല ഉദ്ഘാടനം ഇ.ബിനീഷ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്‌സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എച്ച് ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളെ സാജ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് തൃശ്ശൂർ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം കൊവിഡ് സഹായ സ്പർശം ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന ട്രഷറർ സാജൻ എബ്രഹാം റേറ്റ് കാർഡ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പ്രകാശ് ഞീഴൂർ സ്വാഗതവും ജില്ലാ ട്രഷറർ ബിജു കാണക്കാരി നന്ദിയും പറഞ്ഞു.