
കുറവിലങ്ങാട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാർക്ക് 10 ലക്ഷം രൂപയുടെ ശ്രവണസഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. തോമസ് ചാഴികാടൻ എം.പിയുടെ നിർദ്ദേശപ്രകാരം അലിംകോയുമായി ചേർന്ന് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജുജോൺ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ.സിന്ധുമോൾ ജേക്കബ്, വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.