പാലാ: ജനറൽ ആശുപത്രിയിൽ നാളുകളായി മുടങ്ങിക്കിടന്ന പോസ്റ്റ് മാർട്ടം പുനരാരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു . ഇനി മുതൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാകേണ്ട മൃതശരീരങ്ങളും ഇവിടെ പോസ്റ്റ് മാർട്ടം ചെയ്യാം.ഇതിനായി ഫോറൻസിക്‌സ് വിഭാഗം സർജന്റെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.ഇതിനായുള്ള ഉത്തരവ് ആരോഗ്യവകുപ്പ് നൽകി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

2004ൽ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ ഫോറൻസിക് വിഭാഗം അനുവദിച്ചിരുന്നുവെങ്കിലും നിയമനം നടത്തയില്ല. കെ..എം.മാണി ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് പ്രത്യേക ഭരണാനുമതി ലഭ്യമാക്കി ഫോറൻസിക് വിഭാഗത്തിനായി ഓഫീസ് സൗകര്യവും ഫ്രീസറോഡു കൂടിയ ആധുനിക മോർച്ചറിയും പോസ്റ്റ്മാർട്ടം മുറിയും നിർമ്മിച്ചിരുന്നു.
പോസ്റ്റ് മാർട്ടം ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിക്ക് ലഭ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. ഒരേസമയം എട്ട് മൃതശരീരങ്ങൾ ഇവിടെ സൂക്ഷിക്കാം; ഫോറൻസിക് സർജൻ അടുത്ത ദിവസം ചാർജ്ജ്ടുക്കുമെന്ന് അവർ അറിയിച്ചു.