police
മാതാപിതാക്കളായ അഭിലാഷ്, ബോബി സഹോദരൻ ആൽബി എന്നിവർക്കൊപ്പം അലീന

പാലാ: ന്യൂസിലാൻഡിലെ ആദ്യ മലയാളി വനിതാ പൊലീസുകാരിയാവുയാണ് പാലാക്കാരി അലീന അഭിലാഷ്. റോയൽ ന്യൂസിലാൻഡ് പൊലീസ് കോളേജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ കോൺസ്റ്റബിളായുള്ള ആദ്യ നിയമനം ഓക്ക്‌ലാന്റിലാണ്.

പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഈ 22കാരി. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പൊലീസിൽ ചേർന്നത്.

ആറാം ക്ലാസ് വരെ പാലാ ചാവറ പബ്‌ളിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുർടന്ന് മാതാപിതാക്കൾക്കൊപ്പം ന്യൂസിലാന്റിലേയ്ക്ക് കുടിയേറുകയായിരുന്നു. ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ ആൽബി അഭിലാഷ് സഹോദരനാണ്.