ചങ്ങനാശേരി: സ്വർണക്കടത്ത്‌ കേസിൽ പ്രതിയാണെന്ന് സി.പി.എമ്മുക്കാർ ഒഴികെ എല്ലാവരും വിശ്വസിക്കുന്ന പിണറായി വിജയനെ സംരക്ഷിക്കാനാണ് വയനാട് സംഭവത്തിലൂടെ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ.ഹരി. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് അദ്ധ്യക്ഷത വഹിച്ചു. രമേശ് കാവിമറ്റം മുഖ്യപ്രഭാഷണം നടത്തി.