കുമരകം: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സൗജന്യമായി നൽകി. കോട്ടയം ലേഡീസ് സർക്കിൾ 48 ആണ് സൈക്കിളുകൾ സംഭാവനയായി നൽകിയത് . 50 കുട്ടികൾക്കാണ് സൈക്കിളുകൾ നൽകിയത്. ലേഡീസ് സർക്കിൾ ഏരിയാ ചെയർപേഴ്‌സൺ പ്രിയ വിതരണം നിർവഹിച്ചു. സ്‌കൂൾ എസ്.എം.സി ചെയർമാൻ ഫിലിപ്പ് സ്‌കറിയ പെരുമ്പളത്തുശ്ശേരിൽ, സ്‌കൂൾ എച്ച്.എം ഇൻ ചാർജ് ശ്രീലതാ ദേവി എന്നിവർ പങ്കെടുത്തു.