
തിയറ്ററിൽ നിന്ന് ഒ.ടി.ടിയിലെ ഡിജിറ്റൽ സ്ക്രീനിലേക്ക് സിനിമ അതിന്റെ പരിധി വ്യാപിപ്പിച്ചപ്പോൾ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അവലോകനം ചെയ്യുന്നതാണ് പ്രശസ്ത ചലച്ചിത്ര നിരൂപകനായ എ.ചന്ദ്രശേഖർ രചിച്ച മാറുന്ന കാഴ്ച, മായാത്ത കാഴ്ച എന്ന ഗ്രന്ഥം.കാഴ്ച പുതിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് മലയാള സിനിമ മുതൽ,ലോകസിനിമവരെയുള്ള ദൃശ്യലോകത്തെ നോക്കിക്കാണുന്ന പുസ്തകം.
സൈകതം ബുക്സാണ് പ്രസാധകർ.