നടൻ ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാണ'. ചിത്രത്തിൽ കനകൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനൻ, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
ഉപജീവനത്തിനായി തന്റെ ചാണയും കൊണ്ട് കേരളത്തിലെത്തുന്ന തമിഴ്‌നാട്ടുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് അജി അയിലറയാണ്. എസ്.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങൾ കൊച്ചിക്കാരുമായി പങ്കുവച്ചു കൊണ്ട് ചാണയിൽ കത്തി രാകിക്കൊടുക്കുകയാണ് ഭീമൻ രഘു. കൂളിംഗ് ഗ്ലാസും വച്ച് ചാണയുമേന്തി രാവിലെ വീട്ടുമുറ്റത്തെത്തിയ താരത്തിനെ കണ്ട് ജനങ്ങൾ അമ്പരന്നു. തെങ്കാശി, കായംകുളം, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. പുതുമുഖ നടി മീനാക്ഷി ചന്ദ്രനാണ് ചാണയിലെ നായിക.
