
പ്രകൃതിയേയും ജീവജാലങ്ങളെയും സംരക്ഷിച്ചുപോറ്റുന്ന മരംപോലെ എഴുത്തുകാരനും അതേ കടമയാണ് ചെയ്യുന്നത്.ചുറ്റുപാടിലേക്കും അതിലെ ജീവിതങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നഒരു എഴുത്തുകാരനാണ് പി.എസ്.മധുസൂദനൻ.അദ്ദേഹത്തിന്റെ 15 കഥകളുടെ സമാഹാരമാണ്
' ഞാൻ പറഞ്ഞ കഥകൾ '.നിലാവിൽ മുട്ടതിന്നുന്നവർ,ന്യൂജെൻ മണ്ണാങ്കട്ടയും കരിയിലയും ,കടൽതീരത്തെ സ്നേഹബന്ധങ്ങൾ തുടങ്ങി വായനാക്കാരന് പുതിയ അനുഭവങ്ങൾ പകർന്നു നൽകുന്ന കഥകൾ.പ്രസാധകർ: യുവകലാസാഹിതി പബ്ളിക്കേഷൻസ്.