
അഞ്ഞുറ്റിയമ്പതിലധികം വേഷപ്പകർച്ചകളാൽ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മാധ്യമപ്രവർത്തകനായ രമേഷ് പുതിയമഠം എഡിറ്റ് ചെയ്ത ലളിതം. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ , സത്യൻ അന്തിക്കാട്, ഇന്നസെന്റ്, ഷീല, സുരേഷ്‌ഗോപി, എം.ജയചന്ദ്രൻ , ജയരാജ്, മല്ലികാസുകുമാരൻ, മഞ്ജുപിള്ള, തനൂജ ഭട്ടതിരി, പ്രിയനന്ദനൻ,തുടങ്ങിയവരുടെ അനുഭവക്കുറിപ്പുകളും പഠനങ്ങളും സിദ്ധാർത്ഥ് ഭരതൻ അമ്മയുടെ മരണശേഷം എഴുതിയ ഹൃദയാർദ്രമായ കുറിപ്പും ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെ.പി.എ.സി. ലളിതയുടെ അപൂർവ അനുഭവവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കോട്ടയത്തെ ഡോൺ ബുക്‌സാണ് പ്രസാധകർ.