കവിത

റ്റോജോമോൻ ജോസഫ് മരിയാപുരം

vismaya

നിന്നെ കണ്ടിട്ടില്ല

നിന്നെ കേട്ടിട്ടില്ല

കൂടെ പഠിച്ചിട്ടില്ല

കൂടപ്പിറപ്പുമല്ല

എങ്കിലും വിസ്മയേ

അറിയാതെ വിതുമ്പലായ്

ആത്മാവിന്നിടനാഴിയിൽ

നീറുന്നു നീയിന്നു

നോവിന്റെ കയമായ്

വിസ്മയേ വിസ്മയമായ്

വിഹായസിൽ നീ വിടരുമ്പോൾ

പൊള്ളുന്നു നാട്ടിൻ നെഞ്ചകം

നീയുതിർന്ന നൊമ്പരമാം

ചിന്തതൻ ചൂളയിൽ