-election

കൊച്ചി: ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമൊക്കെയെത്തി ഒരു മാസത്തോളം പ്രചാരണം നടത്തിയിട്ടും പോളിംഗ് ശതമാനത്തിൽ വർദ്ധനവുണ്ടായില്ല.

68.75 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതായത് മുൻ വർഷത്തെ 69.27 ശതമാനത്തിൽ 0.52 ശതമാനം കുറവ്.രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ബൂത്തുകൾക്ക് മുന്നിൽ നല്ല തിരക്കായിരുന്നു. ഉച്ചയോടെ പകുതിയിലധികം പേരും വോട്ട് രേഖപ്പെടുത്തി.

അവസാന മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഉയരുന്നതായിരുന്നു മണ്ഡലത്തിന്റെ ചരിത്രം. അതിനാൽത്തന്നെ എഴുപത്തിയഞ്ച് ശതമാനത്തിന് മുകളിൽ പോളിംഗ് ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. 2016ലെ 71.4 ശതമാനമാണ് മണ്ഡലത്തിലെ ഉയർന്ന പോളിംഗ്. ഇതുതിരുത്തുമെന്നും മുന്നണികൾ പ്രതീക്ഷിരുന്നു. എന്നാൽ അതുണ്ടായില്ല. രാത്രി തന്നെ ബാലറ്റ് യൂണിറ്റുകൾ എറണാകുളം മഹാരാജാസ് കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.