
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു. രണ്ട് വർഷത്തിന് ശേഷമാണ് അദ്ധ്യയനം സാധാരണ നിലയിലാകുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളാണ് ഇന്നാരംഭിക്കുന്നത്.
നാല് ലക്ഷം കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് എത്തിയത്. മാസ്ക് ധരിച്ച് വളരെ കരുതലോടെയാണ് കുട്ടികളെത്തിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിവിധ പരിപാടികൾ നടക്കുന്നുണ്ട്.
ചിത്രങ്ങൾ കാണാം.





