vivek-agnihotri

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയെ പ്രഭാഷണം നടത്തുന്നതിൽ നിന്നും വിലക്കി ഓക്സ്ഫോർഡ് സർവകലാശാല. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം, ഹിന്ദുവിന്റെ ശബ്ദം നിയന്ത്രിക്കപ്പെടുന്നുവെന്ന് പരാമർശിച്ചുകൊണ്ടാണ് ട്വിറ്ററിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.

'ക്ഷണം ഉണ്ടായിരുന്നതിനെ തുടർന്ന് ഞാൻ ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തി. അവിടെ പ്രഭാഷണം നടത്താൻ അനുവദിക്കില്ലെന്ന് അവസാന നിമിഷം അവർ അറിയിക്കുകയായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. കുറച്ച് പാകിസ്ഥാൻ, കാശ്മീരി മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് സർവകലാശാല എന്നെ ഒഴിവാക്കിയത്. ഓക്‌സ്‌ഫോർഡ് യൂണിയൻ ഹിന്ദുവിരുദ്ധമാണ്.'- അദ്ദേഹം കുറിച്ചു.

IMPORTANT:
Yet another Hindu voice is curbed at HINDUPHOBIC @OxfordUnion.

They have cancelled me. In reality, they cancelled Hindu Genocide & Hindu students who are a minority at Oxford Univ. The president elect is a Paksitani.
Pl share & support me in this most difficult fight. pic.twitter.com/4mGqwjNmoB

— Vivek Ranjan Agnihotri (@vivekagnihotri) May 31, 2022

'ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തിയപ്പോൾ, ക്ഷമിക്കണം ഞങ്ങൾക്ക് തെറ്റുപറ്റി നിങ്ങളുടെ പ്രോഗ്രാം ജൂലായ് ഒന്നിലേയ്ക്ക് മാറ്റി എന്നാണ് അധികൃതർ പറഞ്ഞത്. വിദ്യാർത്ഥികളാരും വരാത്ത ദിവസം പരിപാടി ചെയ്തിട്ട് കാര്യമില്ല. അവർ എന്നെ ഒഴിവാക്കിയതാണ്. അവർ ഇന്ത്യൻ സർക്കാരിനെ അപമാനിച്ചതാണ്. ഞങ്ങളെ ഫാസിസ്റ്റുകളെന്നും ഇസ്ലാമോഫോബിയെന്നും മുദ്രകുത്താനാണ് അവർ ആഗ്രഹിക്കുന്നത്.ആയിരക്കണക്കിന് കാശ്മീരി ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് ഹിന്ദുഫോബിക് അല്ല, എന്നാൽ സത്യത്തെക്കുറിച്ചുള്ള സിനിമ ഇസ്ലാമോഫോബിക് ആണത്രേ. അവർ എന്നെ ഒഴിവാക്കിയതിലൂടെ ഹിന്ദുക്കളെ ഒഴിവാക്കുകയാണ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. ഇത് ന്യൂനപക്ഷത്തിന്റെ അടിച്ചമർത്തലാണ്.' - അദ്ദേഹം വീഡിയോയിൽ പറഞ്ഞു.