
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ധ്യയനം പഴയതുപോലെയായി. നാൽപത്തിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തിയത്. അക്കൂട്ടത്തിൽ നടി നവ്യ നായരുടെ മകൻ സായിയും ഉണ്ട്.തിരക്കുകളെല്ലാം മാറ്റിവച്ച് ആദ്യ ദിനത്തിൽ മകനെ സ്‌കൂളിലാക്കാൻ നവ്യയെത്തി.
കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിലാണ് സായി പഠിക്കുന്നത്. മകന്റെ പ്രിയപ്പെട്ട അദ്ധ്യാപികയായ ബെലിന്ദയ്‌ക്കൊപ്പമുള്ള ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം സോഷ്യൽ മീഡിയയിലൂടെ എല്ലാ കുരുന്നുകൾക്കും താരം ആശംസയറിയിച്ചു.
സംസ്ഥാനത്ത് എല്ലായിടത്തും പ്രവേശനോത്സവത്തിന് വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇത്തവണ ഉണ്ടാകും.