preveshanolsavam

തിരുവനന്തപുരം: പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം എൽ എ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ലോകം ശ്രദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങൾക്ക് ദുർഗതി ഉണ്ടായിട്ടില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളുകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും.വിദ്യാലയം നാടിന്റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രം.ജാതിയോ മതമോ കുഞ്ഞുങ്ങളെ വേർതിരിക്കുന്നില്ല.'-മുഖ്യമന്ത്രി പറഞ്ഞു.

preveshanolsavam

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകൾ സാധാരണ നിലയിലേക്ക് എത്തുന്നത്. അതിനാൽ തന്നെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. കൊവിഡ് ഭീതി പൂർണമായും മാറാത്ത സാഹചര്യത്തിൽ എല്ലാ കുട്ടികളും മാസ്ക്‌ ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. ഉച്ചഭക്ഷണം പങ്കിട്ട് കഴിക്കരുതെന്നും നിർദേശമുണ്ട്.