gold

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനത്തിലും സ്വർണവിലയിൽ ഇടിവ്. ഇരുന്നൂറ് രൂപയുടെ കുറവാണ് സ്വർണത്തിന് ഉണ്ടായത്. 38000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. കഴിഞ്ഞ ദിവസം സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞിരുന്നു.

4750 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 5,182 രൂപയാണ് . കഴിഞ്ഞ ദിവസം 5210 രൂപയായിരുന്നു. 28 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

gold

അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില.

മേയ് ഒന്നിന് 37,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. മേയ് 14ന് 37,000 രൂപയിലെത്തി. ഇവിടെ നിന്ന് വീണ്ടും കുതിപ്പ് തുടർന്നു. മേയ് 18ന് 36,880 രൂപ എന്ന കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില എത്തിയിരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹ 38000

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹4,750

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹5,182