
ലക്നൗ: അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് (ഗർഭഗൃഹ) തറക്കല്ലിട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിർമാണത്തിനായുള്ള ശിലാപൂജ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിലെ ദ്രാവിഡ മാതൃകയിലുള്ള ശ്രീ രാം ലാല സദനിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും പണ്ഡിതന്മാരും ചടങ്ങിൽ പങ്കെടുത്തു.
#WATCH | Uttar Pradesh Chief Minister Yogi Adityanath pours cement on the stones during the foundation stone laying ceremony of Ram Mandir's Garbhagriha in Ayodhya. pic.twitter.com/XfONb0sYCs
— ANI UP/Uttarakhand (@ANINewsUP) June 1, 2022
#WATCH | Uttar Pradesh Chief Minister Yogi Adityanath pours cement on the stones during the foundation stone laying ceremony of Ram Mandir's Garbhagriha in Ayodhya. pic.twitter.com/XfONb0sYCs
— ANI UP/Uttarakhand (@ANINewsUP) June 1, 2022
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം ഏകദേശം രണ്ട് വർഷം മുമ്പ് പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുന്നുവെന്നും തറക്കല്ലിട്ട ശേഷം യോഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമായിരിക്കും. ഈ ദിവസത്തിനായി ജനങ്ങൾ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ram Mandir will be the national temple of India. People have been waiting for this day since a long time. Ram Mandir will be a symbol of India's unity: Uttar Pradesh CM Yogi Adityanath, in Ayodhya pic.twitter.com/N5vmKM6ddF
— ANI UP/Uttarakhand (@ANINewsUP) June 1, 2022
ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയിലെ ഭൂമി രാമജന്മഭൂമിയാണെന്ന് 2019 നവംബർ ഒമ്പതിന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വർഷം മുമ്പ് 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണം ഉദ്ഘാടനം ചെയ്തത്.
അയോദ്ധ്യ ക്ഷേത്ര നിർമാണം 2025 ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമ്മാണച്ചെലവ് കണക്കുകൂട്ടുന്നത്.