
നടി ഷംന കാസിം വിവാഹിതയാകുന്നു. ജെ ബി എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിജ് ആസിഫാണ് നടിയുടെ വരൻ. ഇൻസ്റ്റഗ്രാമിലൂടെ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രവും ഷംന പുറത്തുവിട്ടിട്ടുണ്ട്.
'കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് പ്രതിശ്രുതവരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. റിമി ടോമി, ശിൽപ ബാല, പേളി മാണി,പ്രിയങ്ക നായർ,ലക്ഷ്മി നക്ഷത്ര, രചന നാരയണൻകുട്ടി അടക്കം നിരവധി താരങ്ങൾ പോസ്റ്റിന് താഴെ ആശംസയറിയിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിനിയാണ് ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അലിഭായ്, കോളേജ് കുമാരൻ, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തെക്കൂടാത തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ് താരമിപ്പോൾ.