brahmastra

ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെൽപ്പുള്ള ബോളിവു‌ഡ് ചിത്രം 'ബ്രഹ്‌മാസ്‌ത്ര പാർട്ട് വൺ: ശിവ' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അയൻ മുഖർജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയിലർ ജൂൺ 15ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.

brahmastra

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 സെപ്തംബർ ഒൻപതിന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.