bajaj-chetak

ബജാജ് ഓട്ടോ തങ്ങളുടെ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ലഭ്യത വിപുലീകരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ഒടുവിൽ ചേതക് അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം എന്ന ഒറ്റ വേരിയന്റ് മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 1,34,814 രൂപയാണ് എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

നാല് നിറങ്ങളിലാണ് ഇപ്പോൾ സ്കൂട്ടർ ലഭിക്കുക. ബ്രൂക്‌ലിൻ ബ്ലാക്ക്, ഹേസൽനട്ട്, ഇൻഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നിവയാണ് കളർ ഓപ്ഷൻ. നിലവിൽ 24 സംസ്ഥാനങ്ങളിൽ സ്‍കൂട്ടർ ലഭ്യമാണ്.

3.8 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുന്ന ഈ സ്കൂട്ടറിൽ മൂന്ന് കിലോ വാട്ട് അവർ ഐപി 67 ലിഥിയം അയൺ ബാറ്ററി പാക്കാണ് ഉള്ളത്. മണിക്കൂറിൽ 70 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാൽ ഇക്കോ മോഡിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.