താരസംഘടനയായ 'അമ്മ'യുടെ എറണാകുളം കലൂരിലുള്ള ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിർവഹിച്ചത്. പത്ത് കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഇപ്പോഴിതാ അമ്മയുടെ അത്യാധുനിക ആസ്ഥാന മന്ദിരം കണ്ട് അമ്പരന്നിരിക്കുകയാണ് സംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ്.

അഭിനേതാക്കൾക്ക് വന്ന് തിരക്കഥ കേൾക്കാനും എഴുത്തുകാർക്കും സംവിധായകർക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.ന്യൂയോർക്കിലെയും മറ്റും മാതൃകകളാണ് ഇവിടെ പരീക്ഷിക്കുന്നതെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ പറഞ്ഞിരുന്നു.