
ശരീരത്തിൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണെന്ന് നമുക്കറിയാം. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ക്ഷീണവും ശ്വാസതടസവും അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വിമാനത്തിൽ ദീർഘദൂര യാത്ര ചെയ്യുന്നവരിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

വിമാനത്തിനുള്ളിലെയും ശരീരത്തിലെയും സമ്മർദം തമ്മിലുള്ള വ്യതിയാനം കാരണം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. ഇങ്ങനെ ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ യാത്ര ചെയ്യുന്നതിനുമുമ്പ് ഒരാളുടെ ശരീരത്തിൽ കുറഞ്ഞത് എട്ട് g/dl ഹീമോഗ്ലോബിന്റെ അളവ് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ എത്രയും വേഗം വിമാനത്തിലെ ജീവനക്കാരെ അറിയിച്ച് സഹായം തേടുക.