kuttampuzha
കുട്ടമ്പുഴയിൽ വീടിനുള്ളിൽ അകപ്പെട്ട മ്ലാവ്

കോതമംഗലം: വളർത്തുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപെടാൻ മ്ലാവ് ഓടിക്കയറിയത് സമീപമുള്ള വീടിനുള്ളിലേക്ക്. കുട്ടമ്പുഴ അട്ടിക്കളം പ്ലാന്റേഷൻ റോഡിലുള്ള കൊരട്ടിക്കുന്നേൽ സാബുവിന്റെ വീട്ടിലേക്കാണ് ഇന്നലെ രാവിലെ ഏഴോടെ മ്ലാവ് ഓടിക്കയറിയത്. വീട്ടുകാരും അയൽവാസികളും ചേർന്ന് മ്ളാവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. വനപാലകർ എത്തി മ്ലാവിനെ കൊണ്ടുപോയി വനത്തിലേക്ക് തുറന്നുവിട്ടു.

കുട്ടമ്പുഴ വനാതി‌‌ർത്തിയോട് ചേ‌ർന്ന പ്രദേശമാണിത്. വന്യമൃഗശല്യം രൂക്ഷമാണിവിടെ. കാട്ടുമൃഗങ്ങൾ നിരന്തരം കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാണ്.