കഴിഞ്ഞ ദിവസം ഏവരെയും നടുക്കിയ നേപ്പാള്‍ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തില്‍ മൂന്ന് വൈമാനികരും 19 യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരിച്ചിരുന്നു. ഞായറാഴ്ചയാണ് നേപ്പാളിലെ പൊഖറയില്‍ നിന്നും ജോംസോമിയിലേക്ക് യാത്ര തിരിച്ച വിമാനം പറന്നുയര്‍ന്ന ഉടന്‍ റഡാറില്‍ നിന്ന് കാണാതായത്.

nepal-crash

പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മോശം കാലാവസ്ഥയാണ് അപകടകാരണമെങ്കിലും നേപ്പാളില്‍ വിനോദ സഞ്ചാരികള്‍ക്കായി പറക്കുന്ന വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ശക്തമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണ് നേപ്പാളില്‍ ഉണ്ടായത്. ഇതില്‍ 20 എണ്ണം കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംഭവിച്ചതാണ്. എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകള്‍ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്?