കേരളത്തിലേക്ക് പാമോയിൽ വീണ്ടും വരുന്നു. ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധനം പിൻവലിച്ചതോടെ വീണ്ടും പ്രതിസന്ധിയിലാകുക കേരളത്തിന്റെ തനതു വെളിച്ചെണ്ണയും കൊപ്രയും തന്നെയാകും. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനത്തെ കേര കര്‍ഷകരുടെ ദുരിതം പൂര്‍ണമാകും.

palm-oil

പാമോയില്‍ കയറ്റുമതിക്ക് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം മേയ് 23ന് ഇന്തോനേഷ്യ പിന്‍വലിച്ചിരുന്നു. തൊട്ടുപിന്നാലെ, കൊച്ചി തുറമുഖംവഴി പാമോയില്‍ ഇറക്കുമതിക്കു നിലവിലുള്ള നിരോധനം മാറ്റി എടുക്കാനുള്ള നീക്കങ്ങള്‍ ഇറക്കുമതി വ്യാപാരികള്‍ തുടങ്ങി കഴിഞ്ഞു. ഇതു സാധ്യമായാല്‍ കേരളത്തിലെ നാളികേരത്തിന്റെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില വീണ്ടും ഇടിയും.