rajan

തൃശൂർ: ധനലക്ഷ്മി ബാങ്ക് വർക്കേഴ്‌സ് യൂണിയൻ (ബി.എം.എസ്) അഖിലേന്ത്യ സമ്മേളനവും നാഷണൽ ഓർഗനൈസേഷൻ ഒഫ് ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സിന്റെ സമ്മേളനവും ബി.എം.എസ് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് എം.ഡി ജെ.കെ. ശിവൻ മുഖ്യാതിഥിയായി. എം. രാജനെ യൂണിയൻ പ്രസിഡന്റായും കെ. വിനോദ്കുമാറിനെ ജനറൽ സെക്രട്ടറിയായും പി.എ.കൃഷ്ണനെ ട്രഷററായും തിരഞ്ഞെടുത്തു. നാഷണൽ ഓർഗനൈസേഷൻ ഒഫ് ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് പ്രസിഡന്റായി എം.ജി. സംഗമേശനെയും ജനറൽ സെക്രട്ടറിയായി കെ. ശിവരാമകൃഷ്ണനെയും ട്രഷററായി എസ്. മഹിമയെയും തിരഞ്ഞെടുത്തു.