
ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. 68,62,081 രൂപ കണ്ടുകെട്ടു. റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ പെടും. ഇതുൾപ്പെടെ ആകെ 33 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവ് എം.കെ. അഷ്‌റഫ് അടക്കം പ്രതിയായ കേസിലാണ് ഇ.ഡി നടപടി.