കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മൺസൂൺ പ്രവചന പ്രകാരം സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തവണ സാധാരണയിൽ കുറവ് മഴ ലഭിക്കാൻ സാധ്യത. ഇതു പ്രകാരം ജൂൺ മാസത്തിലും കേരളത്തിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനുള്ള സൂചനയാണ് നൽകുന്നത്.

കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ച് കർണാടകയിൽ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ കാലവർഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. കാലവർഷം കേരളത്തിൽ തുടങ്ങിയെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ തുടർച്ചയായി കരയിലെത്തിക്കാൻ പര്യാപ്തമല്ലാത്തതാണ് മഴ കുറയാൻ കാരണം.