കോവിഡ് മഹാമാരി ലോകത്തെ കാർന്നുതിന്നുകയാണ്. ആ ഭീതിയിൽ നിന്നും ലോകം ഇതുവരെ മുക്തമായിട്ടില്ല. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട കോവിഡ് നിമിഷ നേരം കൊണ്ടാണ് ലോകം മുഴുവനും പടർന്നുപിടിച്ചത്. കോവിഡ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത് വിദ്യാർത്ഥികളെയായിരുന്നു. അവർക്ക് നഷ്ടമായത് വിലപ്പെട്ട സ്‌കൂൾ ദിനങ്ങളാണ്. പഠനം ഓൺലൈനായി നടന്നുവെങ്കിലും പരസ്പരം സൗഹൃദം പങ്കുവയ്ക്കാനുള്ള വിലപ്പെട്ട വർഷങ്ങൾ നഷ്ടമായി. ഇപ്പോഴിതാ വീണ്ടുമൊരു പഠനകാലം തിരികെ എത്തിയിരിക്കുകയാണ്.
