david-holfold

ജമൈക്ക : മുൻ വെസ്റ്റ് ഇൻഡീസ് ആൾറൗണ്ടർ ഡേവിഡ് ഹോൾഫോൾഡ് അന്തരിച്ചു. 82 വയസായിരുന്നു. 1966-77 കാലയളവിൽ 24 ടെസ്റ്റുകളിൽ കളിച്ചു.ലെഗ് സ്പിന്നറും മദ്ധ്യനിര ബാറ്റ്സ്മാനുമായിരുന്നു. 1966ൽ ലോർഡ്സിൽ സെഞ്ച്വറി നേടുകയും ബന്ധുവായ ഗാർഫീൽഡ് സോബേഴ്സിനൊപ്പം 274 റൺസിന്റെ പാർട്ണർഷിപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു.1976ൽ ഇന്ത്യയ്ക്കെതിരെ ബാർബഡോസിൽ 23 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.