i-league

ന്യൂഡൽഹി : ഇന്ത്യയുടെ ഒൗദ്യോഗിക ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗ് എന്ന പദവി ഐ ലീഗിനാണെന്ന് സുപ്രീം കോടതി നിയമിച്ച ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ താത്കാലിക ഭരണസമിതിയുടെ റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രഫുൽ പട്ടേലിനെ മാറ്റി മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തിൽ താത്കാലിക ഭരണസമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.

നേരത്തേ ഐ ലീഗിനായിരുന്നു ഫസ്റ്റ് ഡിവിഷൻ പദവി. എന്നാൽ പിന്നീട് എ.ഐ.എഫ്.എഫ് അത് ഐ.എസ്.എല്ലിന് നൽകുകയായിരുന്നു.ഫസ്റ്റ് ഡിവിഷൻ ക്ളബുകൾക്കാണ് ഏഷ്യൻ മേഖലാ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവകാശം. ഗോകുലം കേരളയാണ് ഇപ്പോൾ ഐ ലീഗ് ചാമ്പ്യന്മാർ.