benzema

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി റയൽ മാഡ്രിഡിന്റെ കരിം ബെൻസേമ തിരഞ്ഞെടുക്കപ്പെട്ടു. 34കാരനായ ബെൻസേമ ഈ സീസണിലെ 12 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിരുന്നു. നോക്കൗട്ട് റൗണ്ടിൽ പാരീസ് എസ്.ജിക്കും ചെൽസിക്കുമെതിരെ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു.