തൃക്കാക്കരയില്‍ ജയം ഉറപ്പെന്ന് അവകാശപ്പെടുന്ന മുന്നണികളെ ആശങ്കയില്‍ ആക്കുന്നതാണ് കുറഞ്ഞ പോളിംഗ്. നാടിളക്കി പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്ക് നേര്‍ ഇറങ്ങി നടത്തിയ വന്‍ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെന്‍ഡ്, റെക്കോര്‍ഡ് ശതമാനത്തിലേക്ക് എത്തിക്കും എന്ന് ആയിരുന്നു മുന്നണികളുടെ കണക്ക്.

thrikkakara-bypoll

പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനില്‍ ആണ് തൃക്കാക്കര നഗര സഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെ വരെയാണ് പോളിംഗ്. ഇതില്‍ പലതും യുഡിഎഫ് ശക്തി കേന്ദ്രങ്ങളാണ്.