sandeep

സ്വവർഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയ്‌ക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് ഇന്നലെയാണ്. വിഷയത്തിൽ ഇടത് പ്രസ്ഥാനങ്ങൾ മതിയായ വിധം പ്രതികരിക്കാത്തതിനെ വിമർശിച്ചും ആദിലയ്‌ക്കും ഫാത്തിമയ്‌ക്കും ആശംസകൾ നേർന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ.

ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യം ആദിലയുടെയും ഫാത്തിമയുടെതും കൂടെയാണെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ സന്ദീപ് വാര്യർ പറയുന്നു. ഭരണഘടനാ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന ഇടത് സർ‌ക്കാരും പൊലീസും മാറിനിന്നപ്പോൾ കോടതിയാണ് ഇവരെ സഹായിച്ചതെന്ന് വാര്യർ കുറിച്ചു. പുരോഗമനം വായ്‌ത്താളമായി കൊണ്ടുനടക്കുന്ന ഇടത് പ്രൊഫൈലുകളിൽ പൂച്ച പെറ്റുകിടക്കുകയാണ്. ഡിവൈഎഫ്‌ഐയ്‌ക്കും എസ്‌എഫ്‌ഐ്‌ക്കുമൊന്നും അഭിപ്രായമേയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ആദില നസ്രിനും ഫാത്തിമ നൂറക്കും ആശംസകൾ . ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യം നിങ്ങളുടേത് കൂടിയാണ് . ഭരണഘടന സംരക്ഷണത്തെപ്പറ്റി സ്ഥിരമായി വാചകമടിക്കുന്ന കേരളത്തിലെ ഇടത് സർക്കാരും പോലീസും ഒന്നും ചെയ്യാതെ , സഹായിക്കാതെ മാറി നിന്നപ്പോൾ കോടതിയാണ് ഈ ലെസ്ബിയൻ പ്രണയിനികളെ സഹായിച്ചത് , ഒരുമിപ്പിച്ചത് . അവർ സന്തോഷമായി ജീവിക്കട്ടെ .
പുരോഗമനം വായ്ത്താളമായി കൊണ്ട് നടക്കുന്ന ഇടത് പ്രൊഫൈലുകളിലൊക്കെ പൂച്ച പെറ്റു കിടക്കുകയാണ് . ഡിഫിക്കും എസ്എഫ്‌ഐക്കുമൊന്നും അഭിപ്രായമേ ഇല്ല . അതെന്താ നിങ്ങൾക്കൊന്നും പറയാനില്ലാത്തത് ?