ആധാറിന്റെ മാസ്‌ക് ചെയ്ത കോപ്പി എങ്ങനെ ഡൗൺലോഡ് ചെയ്യാം, എന്താണ് മാസ്ക്ഡ് കോപ്പി എന്ന് പറഞ്ഞാൽ? എത്രത്തോളം സുരക്ഷിതം ആധാർ വിവരങ്ങൾ? മാസ്‌ക്ഡ് ആധാർ കാർഡ് എങ്ങനെ നേടാമെന്നുള്ള കാര്യം എത്ര പേർക്ക് അറിയാം? എല്ലാം നമുക്ക് വിശദമായി തന്നെ അറിയാം.

ആധാർ കാർഡിലെ വിവരങ്ങൾ പങ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് അകം അത് പിൻവലിക്കുകയും ചെയ്തിരുന്നു. ആധാർ രേഖകൾ മറ്റ് വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുന്നെങ്കിൽ അതിന്റെ മാസ്‌ക്ഡ് കോപ്പികൾ ഉപയോഗിക്കണമെന്നതായിരുന്നു നിർദേശം. മുന്നറിയിപ്പിൽ തെറ്റായ വ്യാഖ്യാനമുണ്ടാകാനുളള സാദ്ധ്യത മുന്നിൽ കണ്ടാണ് അറിയിപ്പ് മന്ത്രാലയം പിൻവലിച്ചത്.ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിച്ച ശേഷം ബാക്കി അക്കങ്ങൾ മായ്ക്കുന്ന രീതിയാണ് സുരക്ഷിതം.