
കൊച്ചി: എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 207/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2022 മെയ് 25 ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടിയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന (ഒടിവി) ജൂൺ 6 മുതൽ 21 വരെ രാവിലെ 10 മുതൽ എറണാകുളം ജില്ലാ ഓഫീസിൽ നടത്തും.
സാധ്യത പട്ടികയിൽ രജിസ്റ്റർ നമ്പർ ഉൾപ്പെട്ടിട്ടുള്ള അർഹമായ ഉദ്യോഗാർഥികൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ അസൽ സഹിതം നിശ്ചിത സമയത്തും തീയതിയിലും നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഒരിക്കൽ പ്രമാണ പരിശോധന പൂർത്തിയാക്കിയതും ഈ തസ്തികയുടെ നോട്ടിഫിക്കേഷൻ സമയത്തിന് മുമ്പ് സാധുവായ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ ഹാജരാകേണ്ടതില്ലെന്ന് ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു.