kk

ന്യൂ‌ഡൽഹി : നീറ്റ് പി.ജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിന് 275 മാർക്ക് കട്ട് ഓഫും ഒ.ബി.സി,​ എസ്.സി,​ എസ്.ടി വിഭാഗങ്ങൾക്ക് 245 മാർക്കുമാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. എൻ.ബി.ഇ വെബ്‌സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാം. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാം. . വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാനാവും.

മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് യോഗ്യത നേടുന്നതിനുള്ള നീറ്റ് പി.ജി പരീക്ഷ മേയ് 21നാണ് നടന്നത്. പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും.