kk

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ്‌ബാബുവിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ നാളെയും തുടരും. നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകാൻ വിജയ് ബാബുവിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമ്പത് മണിക്കൂറോളമാണ് ഇന്ന് വിജയ് ‌ബാബുവിനെ ചോദ്യം ചെയ്‌‌ത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നത് എന്ന് നടൻ ആവർത്തിച്ചു. പുതിയ സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് നടിയുടെ പരാതിക്ക് പിന്നിലെന്നും വിജയ് ബാബു പറഞ്ഞു പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ബാങ്ക് സ്റ്റേറ്റ്‌മെന്റും, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പൊലീസിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.

വിദേശത്ത് നിന്ന് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നടൻ പ്രതികരിച്ചു