
തൊണ്ണൂറുകളിൽ ആരാധകരെ ആവേശം കൊള്ളിച്ച ലുക്കിൽ ബാബു ആന്റണി വീണ്ടും. പവർ സ്റ്റാർ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് മുടി നീട്ടിവളർത്തിയ ലുക്കിൽ ബാബു ആന്റണി എത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചത്.
'ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു' എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.