kk

കടൽത്തീരത്ത് ആൺകുഞ്ഞിന് ജന്മം നൽകി യുവതി. നിക്കാരഗ്വ സ്വദേശിയായ 37കാരി ജോസി പ്യൂകോർട്ടാണ് ത ഫെബ്രുവരി 27ന് കടൽതീരത്ത് പ്രസവിച്ചത്. ഇപ്പോൾ 13 ആഴ്ച പിന്നിട്ട കുഞ്ഞിന് ബോധി അമോർ ഓഷ്യൻ കോർണെലിയസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കടൽത്തീരത്ത് പ്രസവിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും മനോഹരമായ അനുഭവമായിരുന്നു അതെന്നും അവർ പറയുന്നു.

നിക്കാരഗ്വയിലെ കടൽത്തീരമായ പ്ലായ മാർസെല്ലയാണ് ജോസി പ്രസവത്തിനായി തിരഞ്ഞെടുത്തത്. ഭർത്താവ് ബെന്നി കോർണെസെല്ലിയസും ജോസിയുടെ സഹായത്തിനൊപ്പമുണ്ടായിരുന്നു. പ്രസവ വേദന തുടങ്ങിയതോടെ നാലു മക്കളെയും സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ച ശേഷമാണ് ഇരുവരും കടൽത്തീരത്തേക്ക് എത്തിയത്.

വേദന തുടങ്ങിയതോടെ മറ്റു നാലു മക്കളേയും കൂട്ടുകാരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച് ഇരുവരും കടൽത്തീരത്തേക്ക് പോകുകയായിരുന്നു. പ്രസവത്തിനായി ടവലും തുണികളും പ്ലാസന്റ ശേഖരിക്കാനുള്ള പാത്രവും കരുതിയിരുന്നു.

View this post on Instagram

A post shared by Raggapunzel Raggapunzel (@raggapunzel)

പ്രസവം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷം ഇതിന്റെ വീഡിയോ ജോസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വൻ വിമർശനമാണ ുണ്ടായത്. ഇത്തരം പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും അമ്മയും കുഞ്ഞിന്റെയും ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ളവർ വിമർശിച്ചു. കടലിലെ അഴുക്ക് നിറഞ്ഞ വെള്ളത്തിൽ അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

View this post on Instagram

A post shared by Raggapunzel Raggapunzel (@raggapunzel)

View this post on Instagram

A post shared by Raggapunzel Raggapunzel (@raggapunzel)