kk

ഹിന്ദു മതാചാര പ്രകാരം ലെെംഗിക ബന്ധത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വീട്ടിനുള്ളിൽ അതിന് പ്രത്യേകമായ സ്ഥലങ്ങളും സമയവവും നിഷ്കർഷിച്ചിട്ടുണ്ട്. വാസ്തു പ്രകാരമാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ലൈംഗികബന്ധം വീടിന്റെ പ്രത്യേകമായ സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. . ലെെംഗിക ബന്ധം പുലർത്തുന്നതിന് കൃത്യമായി ചടങ്ങുകൾ പാലിക്കണമെന്നും വാസ്തു ശാസ്ത്രം പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ നിർദേശങ്ങളും നൽകുന്നുണ്ട്.

ദീപം തെളിയിച്ച് അതിന് മുമ്പിൽ നിന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാനോ ലൈംഗിക ചുവയോടെ സ്വകാര്യ സംഭാഷണങ്ങൾ നടത്തുവാനോ പാടില്ല. വീട്ടിൽ രോഗിയുണ്ടെങ്കിൽ അവരുടെ മുമ്പിൽ നിന്ന് ലൈംഗിക ബന്ധമോ ദമ്പതികൾ തമ്മിൽ ശാരീരികമായി അടുപ്പം പുലർത്തുകയോ ചെയ്യരുതെന്നാണ് പറയുന്നത്. മരണത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ലെെംഗികതയെക്കുറിച്ച് ചിന്തിക്കുകയില്ലെന്നും വിശദമാക്കുന്നു.

മാത്രമല്ല കുട്ടികളുടെ മുന്നിൽ നിന്നിള്ള ലൈംഗിക ബന്ധം പാപമായാണ് കണക്കാക്കുന്നത്. നവജാത ശിശുക്കളും വളർന്നു തുടങ്ങിയ കുട്ടികർക്കും മുമ്പിൽ വച്ച് ലൈംഗികമായോ ശാരീരികമായോ അടുപ്പം പുലർത്തുന്നതും തെറ്റാണ്. വീട്ടിലെ പൂജാമുറിയും കിടപ്പു മുറിയും തമ്മിൽ അകലം പാലിക്കണം. പൂജാമുറിക്ക് അഭിമുഖമായി കിടപ്പുമുറി ഉണ്ടാകാൻ പാടില്ലെന്നും വാസ്തു ശാസ്ത്രം നിർദേശിക്കുന്നു.