
തിരുവനന്തപുരം: കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു. വഴയില സ്വദേശി മണിച്ചനാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ലോഡ്ജിൽവച്ചാണ് ഇരുവർക്കും വെട്ടേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെയായിരുന്നു മണിച്ചന്റെ മരണം. 2011ലെ വാഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് ഇയാൾ.
രണ്ട് ദിവസം മുൻപാണ് മണിച്ചനും ഹരികുമാറും ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ അരുണും ദീപക്കും ഇവിടെത്തിയിരുന്നു. നാല് പേർ ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.